Breaking News

കൊടകരയില്‍ ദൈവദശകം ദേശീയ കണ്‍വന്‍ഷന്‍ ശനിയാഴ്ച തുടങ്ങും

കൊടകര: എസ്.എന്‍.ഡി.പി.യൂണിയന്‍, ശ്രീനാരായണ ട്രസ്റ്റ്, വിവിധ ശ്രീനാരായണ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ദൈവദശകം ദേശീയകണ്‍വന്‍ഷന് ശനിയാഴ്ച തുടക്കമാകും. ശ്രീനാരായണ ട്രസ്റ്റ് അങ്കണത്തില്‍ മൂന്നു ദിവസങ്ങളിലായാണ് ദൈവദശകം ദേശീയകണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.

കൊടകര യൂണിയന്‍ പ്രസിഡന്റ് ഗോപി കുണ്ടനി ആധ്യക്ഷ്യം വഹിക്കും. പീതവസ്ത്രധാരികളായ നൂറുവനിതകള്‍ ചേര്‍ന്ന് ദൈവദശകം ആലപിച്ചുകൊണ്ടാണ് കണ്‍വന്‍ഷന് തുടക്കംകുറിക്കുന്നത്. തുടര്‍ന്ന് ശിവഗിരിമഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദ പ്രഭാഷണം നടത്തും. സ്വാമി അവ്യയാനന്ദ, സ്വാമി സൈഗണ്‍ പി. ആനന്ദ്, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവരുടെ പ്രഭാഷണങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടാകും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സമാപനസമ്മേളനം എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഗോപി കുണ്ടനി, കെ.ആര്‍. ദിനേശന്‍, ടി.എ. രാജന്‍ബാബു, മോഹനന്‍ വടക്കേടത്ത്, വി.സി. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോർട്ട്‌ : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!