Breaking News

ടിക്കറ്റ് നിരക്ക് കൂടുതല്‍ വാങ്ങിയതിന് കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണം

കൊടകര : പാലക്കാട് നിന്നും എരുമേലിയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ തൃശൂരില്‍നിന്ന് കൊടകരയിലേക്ക് കയറിയ യാത്രക്കാരനോട് ചാലക്കുടി ടിക്കറ്റ് നിരക്ക് വാങ്ങിയ കെഎസ്ആര്‍ടിസിയോട് യാത്രക്കാരന് നഷ്ടപരിഹാരമായി 2500 രൂപയും കോടതി ചെലവായി 750 രൂപയും നല്‍കാന്‍ ഉപഭോക്തൃ ഫോറം ഉത്തരവായി.

തൃശൂര്‍ ബില്‍ഡിങ്‌സ് സെന്‍ട്രല്‍ സര്‍ക്കിളിലെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായ കൊടകര സ്വദേശി ഇ.കെ. ഗോപിനാഥനാണ് പരാതിക്കാരന്‍. പരാതിക്കാരനു വേണ്ടി അഡ്വക്കറ്റുമാരായ സ്മിത ഭരതന്‍, കെ.ജെ. ടിന എന്നിവര്‍ ഹാജരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!