Breaking News

കൊടകര പള്ളിയില്‍ ഊട്ടുതിരുനാള്‍ ആഘോഷിച്ചു

Kdk Oottuthirunnalകൊടകര: സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് നിരവധി വിശ്വാസികളെത്തി. രാവിലെ വികാരി ഫാ. തോമസ് ആലുക്കല്‍ ഊട്ടുവെഞ്ചരിപ്പ് നടത്തി . തുടര്‍ന്ന് വിശ്വാസികള്‍ക്ക് നേര്‍ച്ചസദ്യ നല്‍കി. ഊട്ടുതിരുനാളിന് ഇരുപതിനായിരം പേര്‍ക്കാണ് സദ്യയൊരുക്കിയത്.

തിരുനാള്‍പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജോയ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ലിജോ കോങ്കോത്ത് സന്ദേശം നല്‍കി. വൈകുന്നേരം ടൗണ്‍ചുറ്റി തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായി .

റിപ്പോർട്ട്‌ : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!