Breaking News

സി.പി.എം പ്രവർത്തകനു നേരെ ആക്രമണം : പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Pradhichdhasammelanamപൊതുയോഗം സി പി ഐ എം ജില്ല സെക്രട്ടറി എ .സി .മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു

മറ്റത്തൂര്‍ : മറ്റത്തൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സുല്‍ത്താനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി. ഗൂഢാലോചന നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദ് വെട്ടുകലിനെ അറെസ്റ്റ് ചെയ്യുക, കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും അറെസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്  സി.പി.ഐ.എം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി വാസുപുരത്ത് പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി.

പൊതുയോഗം സി പി ഐ എം ജില്ല സെക്രട്ടറി എ .സി .മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ സി.,രവീദ്രനാഥ് ,കെ.കെ.രാമച്ചന്ദ്രന്‍ ,ടി.എ.രാമകൃഷ്ണന്‍ , പി.കെ.കൃഷ്ണന്‍കുട്ടി .എം.ആര്‍ .രഞ്ജിത്ത്, എന്നിവര്‍ സംസാരിച്ചു.

CPM Prakadanam
റിപ്പോര്‍ട്ട് : കുമാര്‍ മറ്റത്തൂര്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!