Breaking News

സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡിപോള്‍ കൊടകര ഏരിയാകൗണ്‍സില്‍ വാര്‍ഷികം നടത്തി

KDA Vincent D Paul  Varshika Yogamസൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡിപോള്‍ കൊടകര ഏരിയാ കൗണ്‍സിലിന്റെ പന്ത്രണ്ടാം വാര്‍ഷികം പാറെക്കാട്ടുക്കര സെന്റ് മേരീസ് ഇടവക വികാരി ഫാ. ജെയിംസ് കവലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡിപോള്‍ കൊടകര ഏരിയാ കൗണ്‍സിലിന്റെ പന്ത്രണ്ടാം വാര്‍ഷികം പാറെക്കാട്ടുക്കര സെന്റ് മേരീസ് കോണ്‍ഫ്രന്‍സില്‍ ചേര്‍ന്നു. പാറെക്കാട്ടുക്കര ഇടവക വികാരി ഫാ. ജെയിംസ് കവലക്കാട്ട് വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്തു. സി.സി. പ്രസിഡന്റ് ജോസഫ് കളത്തിങ്കല്‍ അദ്ധ്യക്ഷനായിരുന്നു.

സിസ്റ്റര്‍ ഫ്രാന്‍സിയ എസ്.ഡി., ട്രസ്റ്റി ഡൊമിനി കണ്ണംപ്പിള്ളി, എന്‍.ഡി. ജോസ്, സി.ഇ. കൊച്ചപ്പന്‍, ജിജു കൊടിയന്‍, ബാബു കൂനാംപുറത്ത്, ഷീബ ഡേവീസ്, പാറെക്കാട്ടുകര കോണ്‍ഫ്രന്‍സ് പ്രസിഡന്റ് സണ്ണി കണ്ണംപ്പിള്ളി, എ.സി. വനിത പ്രതിനിധി ആലീസ് ജോണി എന്നിവര്‍ പ്രസംഗിച്ചു. മത്സരവിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. യോഗാനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!