Breaking News

പിതാവിന്റെ കല്ലറയ്ക്കരികില്‍ ഒരു പിടി പൂക്കളുമായി ഇന്നസെന്റ്

Innsachanഇരിങ്ങാലക്കുട : കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ഥിയായ പി.സി ചാക്കോക്കെതിരെ വിജയം നേടിയ ഇന്നസെന്റ് പ്രാര്‍ത്ഥനയോടെ പഴയ കമ്മ്യൂണിസ്റ്റുകാരനായിരുന്ന പിതാവിന്റെ കുഴിമാടത്തിലെത്തി.

വെള്ളിയാഴ്ച ഉച്ചക്ക്‌ ഒരുമണിയോടെയാണ് ഭാര്യ ആലീസ്‌, മകന്‍ സോണറ്റ് എന്നിവരോടോത്ത് തന്റെ പിതാവായ തെക്കേത്തല വറീത് അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് തോമസ് കത്തിഡ്രലിന്റെ കിഴക്കുഭാഗത്തുള്ള നിത്യാരാധന കേന്ദ്രത്തിലെ കല്ലറയ്ക്കരികില്‍ ഒരു പിടി പൂക്കളുമായി ഇന്നസെന്റ് എത്തിയത്.

ലോകസഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പുറപ്പെടുന്നതിന് മുന്‍പും അനുഗ്രഹം തേടി ഇന്നസെന്റ് പിതാവിന്റെ കുഴിമാടത്തിനരികിലെത്തിയിരുന്നു. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഏറ്റവും അധികം സന്തോഷിക്കേണ്ടത് അപ്പച്ചനാനായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. കടപ്പാട് : http://irinjalakudaonline.com

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!