
വെള്ളിക്കുളങ്ങര: അമിതപലിശയ്ക്ക് പണം കടം കൊടുത്തതിന് അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചുങ്കാല്‍ തുമ്പരത്തി ശിവരാമന്‍ (60) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒപ്പിട്ട 39 ചെക്കുകള്‍, രണ്ട് പ്രോമിസറി നോട്ട്, റവന്യൂ സ്റ്റാമ്പ് പതിച്ച ഏഴ് വെള്ളക്കടലാസ്, 23 ഒപ്പിട്ട മുദ്രപ്പത്രം, രണ്ട് ആര്‍.സി. ബുക്കുകള്‍, പത്ത് ആധാരം, നാല് വില്പനക്കരാറുകള്‍ എന്നിവ പിടിച്ചെടുത്തു.
കൊടകര സിഐ കെ.സുമേഷ്, എസ്‌ഐ എം.എസ്. വര്‍ഗ്ഗീസ്, പോലീസുകാരായ വത്സകുമാര്‍, ജിജു, സുനില്‍കുമാര്‍, സനീഷ് ബാബു, രാജേഷ്, ഡാജി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. റിപ്പോർട്ട് : മാതൃഭൂമി.