Breaking News

കോടാലിയില്‍ ബാറിനു മുമ്പില്‍ പോസ്റ്റുമാന്‍ കൊല്ലപ്പെട്ട നിലയില്‍

Jayaraman (48)കൊടകര : കോടാലിയിലെ ബാറിനുമുമ്പില്‍ പോസ്റ്റ്മാനെദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കോടാലി മാങ്കുറ്റിപ്പാടം തൃക്കശ്ശേരിവീട്ടില്‍ പരേതനായ തങ്കപ്പന്‍ നായരുടെ മകന്‍ കോടാലി പാഡി പോസ്റ്റോഫീസിലെ പോസ്‌ററുമാനുമായ ജയറാം(48) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെയാണ് കോടാലിയിലെ ബാറിനുമുമ്പില്‍ റോഡരികിലായി മൃതദേഹം കണ്ടത്.ദേഹത്തും തലയിലും മുറിവുകളുണ്ട്.ഒരു കൈ ഒടിഞ്ഞ നിലയിലാണ്.മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.വിവിധരാഷ്ട്രീയകക്ഷികളും പോസ്റ്റുമാന്റെ മരണം മമകൊലപാതകമാണെന്നാരോപിച്ചും അന്വേഷണം ഊര്‍ജിതമാക്കണമെന്നും ബാര്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് രംഗത്തുണ്ട്.ഇതിനുമുമ്പും ഈ ബാറഉമായി ബന്ധപ്പെട്ട് ധാരാളം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയകക്ഷഇകളഉടെ ആരോപണം.

ഡി.വൈ.എസ്.പി കൊടകര സി.ഐ.കെ.സുമേഷ്,വെളളിക്കുളങ്ങര എസ്.ഐ. എം.എസ്.വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തി ജയറാം അവിവാഹിതനായിരുന്നു.അമ്മ: അമ്മിണി.സഹോദരങ്ങള്‍:ഗിരിജന്‍,പ്രേമ.

സീസര്‍ ബാര്‍ അടച്ച് പൂട്ടണം – ബി.ജെ.പി.
കോടാലി : കോടാലിയിലെ പോസ്റ്റ് ഓഫീസ് ജീവനക്കാരനും മാങ്കുറ്റിപ്പാടം സ്വദേശിയുമായ തൃക്കാശ്ശേരി ജയറാമിന്റെ കൊലപാതകത്തിനു ഉത്തരവാദികളായ കോടാലിയിലെ സീസര്‍ ബാര്‍ മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടികള്‍ പോലീസ് കൈകൊള്ളണമെന്നും സാമൂഹ്യവിരുദ്ധരുടേയും കൊട്ട്വേഷന്‍ കുഴല്‍പണ സംഘങ്ങളുടേയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായ കോടാലിയിലെ സീസര്‍ ബാറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

മാര്‍ച്ച് കോടാലി സെന്ററില്‍ നിന്നും ആരംഭിച്ച് ബാറിനു മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ ബി.ജെ.പി. മറ്റത്തൂര്‍ പഞ്ചായത്ത് കമ്മറ്റി കണ്‍വീനര്‍ പി.സി. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറി കെ. നന്ദകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് ബി.ജെ.പി. നേതാക്കളായ കെ. കൃഷ്ണന്‍കുമാര്‍, ചന്ദ്രന്‍ വെട്ടിയാട്ടില്‍, വി.സി. കുട്ടന്‍, ഷൈജു നാഡിപാറ, സജീവന്‍ കൊടിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!