Breaking News

നഷ്ട്ടപ്പെടുമോ നമുക്ക് കോഴിമുട്ടപ്പാറയുടെ സൗന്ദര്യം??

kozhimuttapparaവെള്ളിക്കുളങ്ങര : അമിതമായ പാറ പൊട്ടിക്കല്‍ നമ്മുടെ കോഴിമുട്ടപ്പാറയെയും ഇല്ലായ്മ ചെയ്യും എന്ന ഭയത്തില്‍ തന്നെയാണ് വെള്ളിക്കുളങ്ങര നിവാസികള്‍. വെള്ളിക്കുളങ്ങര പ്രദേശത്തെ ഏറ്റവും മനോഹരമായ ഒരു ദൃശ്യമാണ് കോഴിമുട്ടപ്പാറ.

ഏതുനിമിഷവും താഴേക്കുവീഴുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന വലിയ പാറയാണ് ഇവിടുത്തെ ആകര്‍ഷണീയത. ആ ആകര്‍ഷണീയത അധികം വൈകാതെ നിലംപൊത്തുമെന്നുതന്നെയാണ് നാട്ടുകാരുടെ ഭീതി. നിരവധി പ്രകൃതിസ്‌നേഹികളുടെയും സഞ്ചാരികളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രം ആയിരുന്നു കോഴിമുട്ടപ്പാറ.

വെള്ളികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രഷര്‍ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കുവേണ്ടി കോഴിമുട്ടപ്പാറയിലെക്കുള്ള വഴി അടച്ചുകെട്ടിയിരിക്കുകയാണ്. ഈ അവസ്ഥ ഉണ്ടാകാതെ പ്രകൃതിയുടെ ആ സൗന്ദര്യ ശില്‍പം നില നിര്‍ത്താന്‍ വേണ്ട നടപടിയെടുക്കണം എന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!