Breaking News

റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ യുവജന കൂട്ടായ്മ രംഗത്ത്

പുതുകുളങ്ങര റോഡിന്റെ ഇന്നത്തെ അവസ്ഥ. ഈ വഴിയിലൂടെ ഓട്ടോറിക്ഷകള്‍ പോലും വരുന്നതിന് വിസമ്മതിക്കുന്നു.
പുതുകുളങ്ങര റോഡിന്റെ ഇന്നത്തെ അവസ്ഥ. ഈ വഴിയിലൂടെ ഓട്ടോറിക്ഷകള്‍ പോലും വരുന്നതിന് വിസമ്മതിക്കുന്നു.

കൊടകര : കൊടകര ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡിലെ പ്രധാന സഞ്ചാരമാര്‍ഗ്ഗമായ പുതുകുളങ്ങര റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ യുവജന കൂട്ടായ്മ രംഗത്തെത്തി. ഒരു പതിറ്റാണ്ടു മുന്‍പ് നടത്തിയ ടാറിങ്ങ് പലയിടങ്ങളിലും പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി.

പൊട്ടിപൊളിഞ്ഞു കിടക്കുന്ന ഈ വഴിയിലൂടെ ഓട്ടോറിക്ഷകള്‍ പോലും വരുന്നതിന് വിസമ്മതിക്കുന്നു. ഈ സാഹചര്യത്തില്‍ ടീം ടൈഗേഴ്‌സ് എന്ന യുവജന കൂട്ടായ്മ വാര്‍ഡ് മെമ്പര്‍മാര്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ഒപ്പുശേഖരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരുടെ അനാസ്ഥയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും പരാതി നല്‍കി. എത്രയും വേഗത്തില്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ടീം ടൈഗേഴ്‌സ് യുവജന കൂട്ടായ്മ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!