Breaking News

ഹിന്ദു ഐക്യവേദി വിസ്തൃത പ്രവാസ യോഗം നടത്തി

KDA HINDU Ikkyavediകൊടകര : ഹിന്ദു ഐക്യവേദി ചാലക്കുടി താലൂക്ക് വിസ്തൃത പ്രവാസ യോഗം നടത്തി. മൂര്‍ക്കനാട് ആലുംപറമ്പ് ഭഗവതിക്ഷേത്രം ഭൂമിയുമായി ഹിന്ദു നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായി പൊലീസ് നടത്തിയ അതിക്രമവും അതിനോട് അനുബന്ധിച്ച് ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ചാലക്കുടി പൊലീസ് നിരന്തരം പീഡിപ്പിച്ച് വരുന്ന പ്രവണതക്കെതിരെ യോഗം പ്രമേയം പാസാക്കി.

പൊലീസിന്റെ ഭാഗത്തുനിന്നും തുടര്‍ന്നും ഈ പ്രവണത തുടരുകയാണെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ വേണുകോക്കാടന്‍ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. ഇ.പി. പ്രദീപ്,  വി.ആര്‍. സത്യവാന്‍, എം.വി. മധുസുദനന്‍, ബാലന്‍ പണിക്ക്യശ്ശേരി, രാജീവ് ചാത്തംപിള്ളി, കണ്ണന്‍ ആറാട്ടുപുഴ, എ.എ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!