കൊടകര : മനക്കുളങ്ങര കൊടകര തോട്ടില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറയത്ത് വടക്കേത്തല ഔസേപ്പിന്റെ മകന് ജോണ്സന് (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മുതല്‍ ജോണ്‍സനെ കാണാതായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചിരുന്നു.
കണ്ടെത്താതിരുന്നതിനാല്‍ വെള്ളിയാഴ്ച വീണ്ടും നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് രാവിലെ 10 മണിയോടെ പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റേയും സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ : സുജ. മക്കള്‍ : റിയ.