Breaking News

കൊടകരയിലെ സ്‌കൂളുകളില്‍ ഹിരോഷിമദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി.

ഹിരോഷിമദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായി യുദ്ധവിരുദ്ധറാലി നടത്തുന്ന മൂലംകുടം എസ്.എന്‍.വി.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
ഹിരോഷിമദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായി യുദ്ധവിരുദ്ധറാലി നടത്തുന്ന മൂലംകുടം എസ്.എന്‍.വി.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

കൊടകര : ഹിരോഷിമദിനത്തോടനുബന്ധിച്ച് മൂലംകുടം എസ്.എന്‍.വി.യു.പി. സ്‌കൂളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിച്ച് യുദ്ധവിരുദ്ധസന്ദേശം നല്കി. യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ റാലി ജയശ്രീ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ഇസ്രായേല്‍ – പാലസ്തീന്‍ പ്രശ്‌നത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ ചുമര്‍പത്രങ്ങളും, സമാധാനത്തിന്റെ പ്രതീകമായ സഡോക്കോ കൊക്കുകളും നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് പ്രസംഗമത്സരം, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.

കൊടകര : കൊടകര ഗവ എല്‍  സ്‌കൂളില്‍ ഹിരോഷിമ ദിനാചരണത്തിന്റെ  ഭാഗമായി യുദ്ധ വിരുദ്ധ റാലിയും സിനിമാ പ്രദര്‍സനവും നടന്നു ഇതോടനുബന്ധിച്ച് നടന്ന യോഗം സാംസ്‌കാരിക പ്രവര്‍ത്തകനയ ടി കെ വിജയകുമാര്‍ ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ടി ഒ ബെന്നി അദ്യക്ഷത വഹിച്ചു .കെ എസ് സന്തോഷ്‌കുമാര്‍ ടി പി ത്രേസ്സ്യ എന്നിവര്‍ സംസാരിച്ചു .ഹെദ്മസ്റ്റെര്‍ പി എസ് സുരേന്ദ്രന്‍ സ്വാഗതവും കെ പി രജനി നന്ദിയും പറഞ്ഞു.

ആലത്തൂര്‍ എല്‍.പി.സ്‌കൂളില്‍  യുദ്ധവിരുദ്ധദിനാചരണദിനാചരണത്തോടനുബന്ധിച്ച് രാജന്‍ നെല്ലായി കുട്ടികളുമായി സംവദിക്കുന്നു.
ആലത്തൂര്‍ എല്‍.പി.സ്‌കൂളില്‍ യുദ്ധവിരുദ്ധദിനാചരണദിനാചരണത്തോടനുബന്ധിച്ച് രാജന്‍ നെല്ലായി കുട്ടികളുമായി സംവദിക്കുന്നു.

കൊടകര : ആലത്തൂര്‍ എല്‍.പി.സ്‌കൂളില്‍ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും ഹിരോഷിമാദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധദിനാചരണവും നടത്തി. യുദ്ധകെടുതികള്‍ എന്ന വിഷയത്തില്‍ കുട്ടികള്‍ ഉണ്ടാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനം നടന്നു. എല്ലാ ക്ലാസ്സിലെയും കുട്ടികള്‍ ക്ലാസ്സുകളില്‍ നടത്തിയ പ്രസംഗത്തിനുശേഷം ഏറ്റവും നല്ല പ്രസംഗം വേദിയില്‍ അവതരിപ്പിച്ചു.

രാജന്‍ നെല്ലായി നടത്തിയ സ്‌നേഹസന്ദേശപരിപാടിയില്‍ മാജിക്കും, സഡോക്കു നിര്‍മ്മാണവും നടത്തി. സി.ജി. അനൂപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി എ.എം. ഇന്ദിര , ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന എന്നിവര്‍ സംസാരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ഉമേഷ് കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!