Breaking News

പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് കുടുംബ സംഗമം നടത്തി

കുടുംബ സംഗമം മുന്‍ എംപി കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്യുന്നു
കുടുംബ സംഗമം മുന്‍ എംപി കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് (ഐ.എന്‍.ടി.യു.സി.) യൂണിയന്റെ രജത ജൂബിലിയുടെ ഭാഗമായി കുടുംബ സംഗമം നടത്തി. മുന്‍ എംപി കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.എ. ജോയി അദ്ധ്യക്ഷനായി.

കൊടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. നാരായണന്‍ മുഖ്യാതിഥിയായി. അഡ്വ. സുനില്‍ ജോസ്, കുമാരി ജെറി പൗലോസ് എന്നിവര്‍ ക്ലാസെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രനില ഗിരീശന്‍, ജോണി പുല്ലന്‍, ജസ്റ്റിന്‍ ഡൊമിനിക്, കെ.വി. പോള്‍സന്‍, ഷൈന്‍ മുണ്ടക്കല്‍, നിക്‌സന്‍ വി.എസ്., പോള്‍ മംഗലന്‍, കെ. ബാലകൃഷ്ണന്‍, ജുവിന്‍ കല്ലേലി, ഷിന്റൊ പി.ഡി., ഡേവീസ് നമ്പാടന്‍, ജെനില്‍ ജോസ്, സനല്‍ മഠത്തിപറമ്പില്‍, എ.പി. വര്‍ഗ്ഗീസ്, രാജീവ് സി. ആന്റോ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!