കൊടകര: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോടാലിക്കടുത്ത് മാങ്കുറ്റിപ്പാടത്ത് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആല്മഹത്യ ചെയ്തു. മാങ്കുറ്റിപ്പാടം വൈലൂര്‍ വീട്ടില്‍ വേലായുധന്റെ മകള്‍ ദീപ(21)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെ ദീപ വീട്ടിലെ കുളിമുറിയില്‍ കയറി സ്വയം തീ കൊളുത്തുകയായിരുന്നു. സ്ഥലത്ത് വച്ചു് തന്നെ മരണം സംഭവിച്ചു.
ബി.കോം ബിരുദ ദാരിയായിരുന്ന ദീപ പി.എസ്.സി.കോച്ചിംഗ് ക്ളാസ്സില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഏതാനും കുട്ടികള്‍ക്ക് ട്യൂഷനും എടുത്തിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന ദീപക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നത പഠനത്തിനു പോകാന്‍ സാധിച്ചിരുന്നില്ല.ഇക്കാര്യത്തില്‍ ഇവര്‍ക്ക് നിരാശയുണ്ടായിരുന്നതായി പറയുന്നു.
കൊടകര സി.ഐ. കെ.സുമേഷ്, വെള്ളിക്കുളങ്ങര എസ്.ഐ. എം.എസ്.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. പുഷ്പയാണ് അമ്മ, സഹോദരന് ഉണ്ണികൃഷ്ണന് ആറാം ക്ളാസ് വിദ്യാര്‍ഥിയാണ്.