Breaking News

നമ്മുടെ പ്രസ്സ് ക്‌ളബ്ബ് പട്ടണമദ്ധ്യത്തിലേക്ക്

കൊടകര : കൊടകര ഗാന്ധി നഗറില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ‘പ്രസ്സ് ക്‌ളബ്ബ് ‘ പൊതുജനാഭിപ്രായം കണക്കിലെടുത്ത് കൊടകര പട്ടണ മദ്ധ്യത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നു. മേല്‍പ്പാലത്തിനോട് ചേര്‍ന്ന് തൃശ്ശൂര്‍ ബസ്സ് സ്റ്റോപ്പിനു സമീപം ശ്രീ. പന്തല്ലൂക്കാരന്‍ ജെയിംസിന്റെ പുതിയ കെട്ടിടത്തിലാണ് നവീകരിച്ച പ്രസ്സ് ക്‌ളബ്ബ് ഉല്‍ഘാടനം ചെയ്യപ്പെടുന്നത്. ജെയിംസ് പന്തല്ലൂക്കാരന്‍ താക്കോല്‍ദാനം നിര്‍വഹിക്കും.

ബഹുമാന്യനായ ചാലക്കുടി എം.പി.യും മലയാള സിനിമാ രംഗത്തെ നിറസാന്നിദ്ധ്യവുമായ ശ്രീ.ഇന്നസെന്റ് ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിക്കും . 2014 ആഗസ്റ്റ് 18 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊടകര ഹൈവേ മേല്‍പ്പാലത്തിന് കീഴില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍  പ്രസ്സ് ക്‌ളബ്ബ് പ്രസിഡണ്ട് കെ.വി. ഹരീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. റോസിലി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം അജിതരാധാകൃഷ്ണന്‍, ബ്‌ളോക്ക് പഞ്ചായത്ത് അംഗം സി.എം. ബബീഷ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. കൊടകരയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഉല്‍ഘാടനചടങ്ങിലേക്ക് നിങ്ങളേവരെയും സഹര്‍ക്ഷം സ്വാഗതം ചെയ്യുന്നു.
പ്രസ് ക്ലബിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!