കൊടകര : കൊടകര ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം 31 വരെ നീണ്ടുനില്‍ക്കുന്ന ശ്രീനാരായണ ധര്‍മ്മ ചിന്താസമ്മേളന്‍ ആരംഭിച്ചു. നന്തിക്കരയില്‍ ആരംഭിച്ച സമ്മേളന്‍ എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ കെ.കെ. ബിനു ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി. യോഗം പുതുക്കാട് യൂണിയന്‍ പ്രസിഡണ്ട് സി.ജെ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷനായി. എസ്.എന്‍. ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. രാജന്‍ ബാബു മുഖ്യപ്രഭാഷണം നടത്തി.
ട്രസ്റ്റ് രക്ഷാധികാരി എ.ആര്‍. രാധാകൃഷ്ണന്‍, എസ്.എന്‍.ഡി.പി. യോഗം പുതുക്കാട് യൂണിയന്‍ സെക്രട്ടറി ടി.കെ. രവീന്ദ്രന്‍, സേതു കനകമാളിക എന്നിവര്‍ സംസാരിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, മാള, കൊടകര, വെള്ളിക്കുളങ്ങര, നെല്ലായി, കോടാലി, വാസുപുരം, മറ്റത്തൂര്‍, കല്ലേറ്റുംകര, ആളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ശ്രീനാരായണ ധര്‍മ്മ ചിന്താസമ്മേളന്‍ നടക്കും. ചിങ്ങം 31ന് കൊടകര എസ്.എന്‍. ട്രസ്റ്റ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ശിവഗിരി മഠത്തിലെ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തും.