Breaking News

ട്രേഡ് യൂണിയന്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് ആവശ്യം ; കെ. മുരളീധരന്‍

Apple

Hits: 1

പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ട്രേഡ് യൂണിയന്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് ആവശ്യമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി.) ഒരുവര്‍ഷമായി നടന്നു വന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി.വിന്‍സെന്റ് എം.എല്‍.എ. അധ്യക്ഷനായി.

യൂണിയന്‍ ജന. സെക്രട്ടറി കെ.എ. ജോയി, അപ്പോളോ എച്ച് ആര്‍ ഹെഡ് എ.എസ്. ഗിരീഷ്, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍, യൂണിയന്‍ വൈസ് പ്രസിഡന്റുമാരായ ജോണി പുല്ലന്‍, ജെസ്റ്റിന്‍ ഡൊമിനിക്, പോള്‍ മംഗലന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.കെ. നാരായണന്‍, ഐ.എല്‍.ആന്റോ, ടി.എന്‍. ചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ പ്രനില ഗിരീശന്‍, സി.എ. രാജീവ് (സി.ഐ.ടി.യു.), ടി.സി. സേതുമാധവന്‍ (ബി.എം.എസ്.), ഷാജി തിലകന്‍ (എ.ടി. ഡബ്ലിയു.എം), ഷൈന്‍ മുണ്ടക്കല്‍, ഡേവീസ് കോക്കാടന്‍, നിക്‌സന്‍ വി.എസ്, കെ.വി. പോള്‍സന്‍ എന്നിവര്‍ സംസാരിച്ചു. സില്‍വര്‍ ജൂബിലി സോവനീര്‍ ‘സ്വരം 2014’ പ്രകാശനം ചെയ്തു.

എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അപ്പോളോ ജീവനക്കാരുടെ മക്കളായ വിദ്യാര്‍ത്ഥികളെ ആദരിച്ച് അവാര്‍ഡ് നല്‍കി. സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പേരാമ്പ്ര നിവാസി ടി.എ. കിരണിനെ ആദരിച്ചു. ജീവകാരുണ്യ സഹായമായി ഡയാലിസീസ് ചെയ്യുന്നതിന് ഒരു ദിവസത്തെ മുഴുവന്‍ തുകയും ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിനുവേണ്ടി ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ ഏറ്റുവാങ്ങി. യൂണിയന്‍ നേതാക്കളടക്കം നൂറുപേര്‍ അവയവദാന സമ്മതപത്രം കിഡ്‌നി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കോഡിനേറ്ററും കിഡ്‌നി ദാതാവുമായ അജിത് കുമാറിന് കൈമാറി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.