Breaking News

സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും നടത്തി

കൊടകര: കൊരേച്ചാല്‍ ശ്രീ കിരാതപാര്‍വ്വതിക്ഷേത്രം തെക്കുംമുറി ദേശത്തിന്റെ ആഭിമുഖ്യത്തില്‍  ഓണാഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌ക്കാരികസമ്മേളനവും കലാസന്ധ്യയും പഞ്ചായത്ത് അംഗങ്ങളായ മേരി മാത്യു തോട്ട്യാന്‍, ഉമ്മുകുല്‍സു അസീസ് എന്നിവര് ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു.പ്രസിഡണ്ട് സുരേഷ് കടുപ്പശ്ശേരിക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു.വിവിധ പുരസ്‌ക്കാര ജേതാക്കളായ ഡോ: പി.എസ്.ഉണ്ണികൃഷ്ണന്‍,ആര്‍.എല്‍.വി.രാമകൃഷ്ണന്‍,ശ്രീധരന്‍ കളരിക്കല്‍,സുഭാഷ് മൂന്നുമുറി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

തിരഞ്ഞെടുത്ത നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റിനുള്ള ധനസഹായ വിതരണവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും വെള്ളിക്കുളങ്ങര സബ് ഇന്‍സ്‌പെക്ടര്‍ എം.എസ്.വര്‍ഗീസ് നിര്‍വഹിച്ചു. കൊരേച്ചാല്‍ കിരാതപാര്‍വ്വതി ക്ഷേത്രം സെക്രട്ടറി സുബ്രന്‍ കുറ്റിലിക്കാടന്‍,ഡോ:എ.കെ.പ്രദീപ്കുമാര്‍,കെ.കെ.രഞ്ജന്‍,വിമേഷ് വട്ടപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നാടന്‍ പാട്ടും ദൃശ്യാവതരണവുമുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!