Breaking News

പുതുകുളങ്ങര ടീം ടൈഗേഴ്‌സ് 5ാമത് വാര്‍ഷികാഘോഷം നടത്തി

പുതുകുളങ്ങര ടീം ടൈഗേഴ്‌സ് യുവജന കൂട്ടായ്മയുടെ 5ാമത് വാര്‍ഷികാഘോഷം പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
പുതുകുളങ്ങര ടീം ടൈഗേഴ്‌സ് യുവജന കൂട്ടായ്മയുടെ 5ാമത് വാര്‍ഷികാഘോഷം പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

കൊടകര : പുതുകുളങ്ങര ടീം ടൈഗേഴ്‌സ് യുവജന കൂട്ടായ്മയുടെ 5ാമത് വാര്‍ഷികാഘോഷം നടത്തി. ഓണത്തോടനുബന്ധിച്ച് നടത്തിയ വാര്‍ഷികാഘോഷത്തില്‍ പൂക്കളമത്സരം, കുമ്മാട്ടിക്കളി, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായി.

പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനയന്‍ തോട്ടാപ്പിള്ളി അദ്ധ്യക്ഷനായി. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്. വല്‍സകുമാര്‍ രക്തദാനസെല്‍ രൂപീകരണ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു.

പി.ആര്‍. പ്രസാദന്‍, കെ.കെ. നാരായണന്‍, അഡ്വ. ദിലീപ് കുമാര്‍, സതീശന്‍ തലപുലത്ത്, വാര്‍ഡ് മെമ്പര്‍മാരായ കൃഷ്ണന്‍ കുട്ടി, വേലായുധന്‍കുട്ടി, ടീം ടൈഗേഴ്‌സ് പ്രസിഡന്റ് ബിബിന്‍ കെ.എ., കണ്‍വീനര്‍ ആല്‍വിന്‍ വി.കെ. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!