കൊടകര : ആലത്തൂര്‍ വടക്കുംമുറി എസ്.എന്‍.ഡി.പി. പരിസരത്ത് സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിക്കാല്‍ അറുത്തുമാറ്റിയതായി പരാതി. ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്ത് ഉയര്‍ത്തിയ സ്റ്റീല്‍ കൊടിക്കാലും കൊടിയും കഴിഞ്ഞ ദിവസം സാമൂഹ്യദ്രോഹികള്‍ അറുത്തുമാറ്റി.
ആലത്തൂരില്‍ ബി.ജെ.പി.യുടെ കൊടിക്കാല് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. സ്വസ്തമായി ജീവിക്കുന്ന ജനങ്ങളുടെ ഇടയില്‍ ഭീതിയും അക്രമവും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഇത്തരം പ്രവൃത്തിയെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാക്കണമെന്നും ബിജെപി ആലത്തൂര്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു.