Breaking News

പേരാമ്പ്ര അപ്പോള ടയേഴ്‌സില്‍ ഇ.എസ്.ഐ. ബോധവല്‍ക്കരണ ക്ലാസ് നടത്തി

പേരാമ്പ്ര അപ്പോള ടയേഴ്‌സില്‍ എ.ടി.സി.എം.എസ്. നടത്തിയ ഇ.എസ്.ഐ. ബോധവല്‍ക്കരണ ക്ലാസ് ബി.എം.എസ്. ജില്ലാ അധ്യക്ഷന്‍ ടി.സി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര അപ്പോള ടയേഴ്‌സില്‍ എ.ടി.സി.എം.എസ്. നടത്തിയ ഇ.എസ്.ഐ. ബോധവല്‍ക്കരണ ക്ലാസ് ബി.എം.എസ്. ജില്ലാ അധ്യക്ഷന്‍ ടി.സി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : പേരാമ്പ്ര അപ്പോള ടയേഴ്‌സില്‍ എ.ടി.സി.എം.എസ്. (ബി.എം.എസ്) ന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇ.എസ്.ഐ. ബോധവല്‍ക്കരണ ക്ലാസ് നടത്തി. ബി.എം.എസ്. ജില്ലാ അധ്യക്ഷന്‍ ടി.സി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. വിനോദ് അദ്ധ്യക്ഷനായി.

ഇ.എസ്.ഐ. റിട്ടയര്‍ സീനിയര്‍ ഓഫീസര്‍ എ.പി. ഭരത്കുമാര്‍ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ.യെ കുറിച്ച് ക്ലാസെടുത്തു. ജോലിക്ക് വരുമ്പോഴും പോകുമ്പോഴും സംഭവിക്കുന്ന അപകടത്തിന് ഇ.എസ്.ഐ.യുടെ യധാര്‍ത്ഥ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി അപ്പോളൊ കമ്പനിയില്‍നിന്നും ആക്‌സിഡന്റ് റിപ്പോര്‍ട്ട് നല്‍കാത്തത് നീതി നിഷേധവും കമ്പനിയുടെ ധാര്‍ഷ്ഠ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ.പി. പ്രദീപ്, പി.എസ്. സുബീഷ്, സി.ഐ.ടി.യു. യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.സി. ബിജു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!