കോടാലി :കോടാലി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യശില്പശാല നടത്തി. ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ സുഭാഷ് മൂന്നുമുറി, പ്രവീണ്‍ എം.കുമാര്‍, ശ്രീധരന് കളരിക്കല്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു.
പി.വി.വേലായുധന്, എ.ആര്.പ്രകാശന്, എ.എം.സുധീര്‍, ആന്റോ പാലയില്‍, സന്തോഷ് വൈലോപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ സ്വന്തം സൃഷ്ടികള്‍ വായിച്ചു.