Breaking News

370 ആം വകുപ്പ് റദ്ദു ചെയ്യണം: ഭാരതീയ വിചാരകേന്ദ്രം കൊടകര യുണിറ്റ്

കൊടകര. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ആം വകുപ്പ് എത്രയും വേഗം എടുത്തു മാറ്റണമെന്ന് ഭാരതീയ വിചാരകേന്ദ്രം കൊടകര യുണിറ്റ് ചര്‍ച്ചാ യോഗം ആവശ്യപ്പെട്ടു.കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. രാജ്യത്തെ  എല്ലാ പൌരന്മാര്‍ക്കും ഒരേ നിയമം നടപ്പിലായെങ്കില്‍ മാത്രമേ രാഷ്ട്രത്തിന്റെ ഐക്യവും അഖന്‍ഡതയും കാത്തു സൂക്ഷിക്കാന്‍ സാധ്യമാകൂ.

കാശ്മീരില്‍ 370ആം വകുപ്പും പ്രത്യേക അവകാശങ്ങളും നല്‍കിയത് താല്‍ക്കാലികം മാത്രമാണെന്ന് ഭരണഘടനയില്‍ എടുത്തു പറയുന്നുണ്ട്.പക്ഷേ ഭരണഘടനക്ക് രൂപം നല്‍കി ആറരപതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ നിയമം നിലനിര്‍ത്തുന്നത് നീതീകരിക്കാനാവില്ലെന്നും വിഷയാവതാരകന്‍ അഡ്വ: രവികുമാര്‍ ഉപ്പത്ത് പറഞ്ഞു.

ഭാരതീയവിചാരകേന്ദ്രം കൊടകര യൂണിറ്റ് പ്രസിഡണ്ട് ഡോക്ടര്‍ ഡി.പി. നായര്‍ അദ്ധ്യക്ഷത വഹിച്ചു.എ.രാധാകൃഷ്ണന്‍,പി.എസ്.ചന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ചൊവ്വാപര്യവേഷണ ഉപഗ്രഹമായ മംഗല്‍ യാന്‍ വിജയകരമായി വിക്ഷേപിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ യോഗം  അഭിനനന്ദിച്ചു.വി.എ.ഷാജു സ്വാഗതവും ടി.ആര്‍.റിമീഷ് നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!