Breaking News

ചൊക്കന-കാരിക്കടവ് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുക

കൊടകര: ഹാരിസണ്‍ മലയാളം റബ്ബര്‍ പ്ലാന്റേഷന്റെ ഉള്ളില്‍ക്കൂടി കടന്നുപോകുന്ന ചൊക്കന-കാരിക്കടവ് റോഡ് PMGSY പദ്ധതിയില്‍ ഫണ്ട് അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ട് 8 മാസത്തോളമായെങ്കിലും ഇനിയും പണികള്‍ തുടങ്ങിയിട്ടില്ല.  കാരിക്കടവ്-ശാസ്താംപൂവ്വം ആദിവാസി കോളനികളിലേക്ക് പോകുന്ന ഈ റോഡ് കോളനിക്കാരുടെ നിരന്തരമായ സമരങ്ങളെത്തുടര്‍ന്നാണ് ജങഏടഥ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചത്.

ഹാരിസണ്‍ പ്ലാന്റേഷന്റെ ഉള്ളില്‍ക്കൂടി കടന്നുപോകുന്ന ചക്കിപ്പറമ്പ് റോഡ്, ഒളനപറമ്പ് റോഡ്, പാലപ്പിള്ളി-നായാട്ടുകുണ്ട് റോഡ് എന്നിവ PMGSY പദ്ധതിപ്രകാരം പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്.  കോളനിക്കാര്‍ക്ക് റേഷന്‍ കടയില്‍ എത്തുന്നതിനും തൊട്ടടുത്തെ പോളിംഗ് സ്റ്റേഷനില്‍ എത്തുന്നതിനും വനവിഭവങ്ങള്‍ ശേഖരിച്ച് വിപണനം നടത്തുന്ന പാലപ്പിള്ളി സൊസൈറ്റിയില്‍ എത്തുന്നതിനും ഈ റോഡാണ് ഏകമാര്‍ഗ്ഗം.  ഈ റോഡിലെ പാലം തകര്‍ന്ന് ഏതുനിമിഷവും ഗതാഗതം സ്തംഭിക്കാവുന്ന അവസ്ഥയും ഉണ്ട്.   അനുവദിച്ച ഫണ്ട് ഉപയോഗിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയില്ലെങ്കില്‍ കളക്‌ട്രേറ്റിലും ഡി.എഫ്.ഒ. ഓഫീസ് പടിക്കലും നിരാഹാരസമരം നടത്തുമെന്ന് കോളനിവാസികള്‍ ഒന്നടങ്കം തീരുമാനിച്ചിരിക്കുയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!