Breaking News

വൈദ്യുതി തകരാര്‍ : മറ്റത്തൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു.

കൊടകര:മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങല്‍, പുത്തനോളി, താളൂപ്പാടം, പത്തുകുളങ്ങര, ഇഞ്ചക്കുണ്ട് പ്രദേശങ്ങളില്‍ വൈദ്യുതി തകരാര്‍ പതിവായിരിക്കുകയാണ്.  വിദ്യാര്‍ത്ഥികളടക്കം വരുന്ന ജനങ്ങള്‍ വൈദ്യുതിയില്ലാതെ പൊറുതിമുട്ടുകയാണ്.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റി കുറ്റപ്പെടുത്തി.  വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.  വാര്‍ഡ് പ്രസിഡന്റ് ഹൈദ്രോസ് കൂയ്യക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.  ഹനീഫ, സാജി കൊല്ലാട്ടില്‍, സി.കെ.ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!