Breaking News

ഉല്‍പാദന ക്ഷമതക്കുള്ള രണ്ടാം സ്ഥാനം അപ്പോളോ ടയേഴ്‌സിന്.

KDA Apollo Tyres Avard copy
കൊടകര : വന്‍കിട വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ഉല്‍പാദന ക്ഷമതക്കുള്ള രണ്ടാസ്ഥാനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് ലഭിച്ചു. 2012-13 വര്‍ഷത്തെ എഫ്.എ.സി.ടി. എം.കെ.കെ. നായര്‍ മെമ്മോറിയല്‍ പ്രൊഡക്ടിവിറ്റി അവാര്‍ഡാണ് ലഭിച്ചത്.

പേരാമ്പ്ര യൂണിറ്റ് ഹെഡ് ജോര്‍ജ്ജ് ഉമ്മന്‍, എച്ച്.ആര്‍ ഹെഡ് എ.എസ്. ഗിരീഷ്, മാനുഫാക്ചറിംഗ് ഹെഡ് സി.എസ്. നളിനന്‍, ഡിവിഷണല്‍ ഹെഡ് എച്ച്. ആര്‍. കെ.കെ. വിജയകുമാര്‍, യൂണിയന്‍ പ്രതിനിധികളായ കെ.എ. ജോയ് (ഐ.എന്‍.ടി.യു.സി), സി.എ. രാജീവ് (സി.ഐ.ടി.യു.), ടി.സി. സേതുമാധവന്‍ (ബി.എം.എസ്.), സി.എന്‍. മനോഹരന്‍ (എ.ടി.ഡബ്ലിയു.എം.) എന്നിവര്‍ ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞില്‍ നിന്നും ഏറ്റുവാങ്ങി. കേരള സ്റ്റേറ്റ് പ്രൊടക്റ്റിവിറ്റി കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!