Breaking News

കൊടകരയിലെ ബീവറേജ് അടച്ചുപൂട്ടണം ; മദ്യവിരുദ്ധസമിതി

കൊടകര : നാലുവരിപാതക്കുസമീപം പ്രവര്‍ത്തിക്കുന്ന കൊടകരയിലിലെ ബിവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് കൊടകര ഫൊറോന മദ്യവിരുദ്ധസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബീവറേജ് ഷോപ്പിന് മുമ്പില്‍ വാഹന അപകടങ്ങള്‍ കൂടുകയും യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുകയും ചെയ്യുന്ന ബിവറേജ് എത്രയും വേഗം അടച്ചുപൂട്ടണമെന്ന് യോഗത്തില്‍ അവശ്യമുയര്‍ന്നു.

മദ്യവിരുദ്ധ സമിതി ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് കണ്ണംപിള്ളി അദ്ധ്യക്ഷനായി. ഫാ. റോബി താളിപറമ്പില്‍, രൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് കെ.എഫ്. ബാബുമാസ്റ്റര്‍, ഫൊറോന പ്രസിഡന്റ് അന്തോണിക്കുട്ടി ചെതലന്‍, സെക്ട്രറി ജോസ് കോച്ചക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!