കൊടകര:സി.പി.ഐ മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം 2,3 തീയതികളില്‍ കോടാലിയില്‍ നടക്കും.2 ന് വൈകീട്ട് 5.30 ന് നടക്കുന്ന പൊതുയോഗം സി.പി.ഐ സംസ്ഥാനകമ്മിറ്റിയംഗം എ.കെ.ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഉമ്മുക്കുത്സു അസീസ് അധ്യക്ഷത വഹിക്കും.3 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്യും.