Breaking News

നില്‍പുസമരത്തിന് കൊടകരയുടെ ഐക്യദാര്‍ഢ്യം

ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നാലുമാസമായി നടത്തുന്ന നില്‍പ്പുസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ കൊടകരയില്‍ പ്രതീകാത്മക നില്‍പ്പുസമരം നടത്തുന്നു.
ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നാലുമാസമായി നടത്തുന്ന നില്‍പ്പുസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ കൊടകരയില്‍ പ്രതീകാത്മക നില്‍പ്പുസമരം നടത്തുന്നു.

കൊടകര : മണ്ണും പ്രകൃതിയും സംരക്ഷിക്കാന്‍ ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നാലുമാസമായി നടത്തുന്ന നില്‍പ്പുസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ കൊടകരയില്‍ പ്രതീകാത്മക നില്‍പ്പുസമരം നടത്തി.

സ്വജന സമുദായം, വേട്ടുവമഹാസഭ, സാധുജനസേവന അമ്പേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി, പാണന്‍ മഹാസഭ,  കെ.പി.എം.എസ്. ഉദാഹരണസഭ, വിദ്യഭ്യാസ സംരക്ഷണ സമിതി, കലാ-സാമൂഹിക-സാംസ്‌കാരിക തലത്തിലുള്ള പ്രമുഖ വ്യക്തികള്‍, സ്വദേശ ദേശികള്‍, ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും നില്‍പുസമരത്തില്‍ പങ്കെടുത്തു. കണ്‍വീനര്‍ അയ്യപ്പന്‍ മനയ്ക്കല്‍, സുരേഷ് മറ്റത്തൂര്‍, പി.എ. നാരായണന്‍, പി.സി. മോഹനന്‍, അഡ്വ. പി.കെ. നാരായണന്‍, എന്‍.എസ്. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!