Breaking News

കുളക്കോഴിക്ക് മാധ്യമ പ്രവര്‍ത്തകരുടെ സമയോചിതമായ പരിചരണം ജീവന്‍ തിരിച്ചുനല്‍കി

Birdsകൊടകര: കാറിടിച്ച് പരിക്കേറ്റ് വഴിയോരത്ത് കിടന്ന കുളക്കോഴിക്ക് മാധ്യമ പ്രവര്‍ത്തകരുടെ സമയോചിതമായ പരിചരണം ജീവന്‍ തിരിച്ചുനല്‍കി. വല്ലപ്പാടി-കാവനാട് റോഡിലെ പാടത്താണ് കുളക്കോഴിയെ കാറിടിച്ചത്.

ഇതുവഴി ബൈക്കില്‍ വന്ന മാധ്യമപ്രവര്‍ത്തകരായ ശ്രീധരന്‍  കളരിക്കലും ലോനപ്പന്‍ കടമ്പോടുമാണ്  റോഡരുകില്‍ വീണുകിടന്ന് പിടയുകയായിരുന്ന കുളക്കോഴിയെ കണ്ടത്. ഇവര്‍ കുളക്കോഴിയെ  കയ്യിലെടുത്ത്  പരിചരണം നല്‍കിയതിനെ തുടര്‍ന്ന്   ഈ ജലപക്ഷി  നടക്കാനുള്ള ആരോഗ്യം വീണ്ടെടുത്തു. അരമണിക്കൂര്‍ സമയത്തെ പരിചരണം കൊണ്ട്  പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത കുളക്കോഴിയെ  സമീപത്തെ പാടത്തേക്ക് വിട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!