കൊടകര : പേരാമ്പ്ര പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ അമ്പുതിരുന്നാള്‍ ജനുവരി 29, 30, 31 (വ്യാഴം, വെള്ളി, ശനി) തിയ്യതികളില്‍ ആഘോഷിക്കുന്നു. തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് ഡോ. ക്ലമന്റ് ചിറയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡോ. ലാസര്‍ കുറ്റിക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. ജനുവരി 31 ന് വൈകീട്ട് 7 മണിക്ക് തൃശൂര്‍ ബീറ്റ്സിന്റെ ഗാനമേള ഉണ്ടായിരിക്കും.