Breaking News

ചെമ്പുചിറ മഹാദേവക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ സഹസ്രകലശവും പുന:പ്രതിഷ്ഠയും

ashttabanthamകൊടകര: ചെമ്പുചിറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ സഹസ്ര കലശവും ഉപദേവതകളായ വിഷ്ണു,സുബ്രഹ്മണ്യന്‍ എന്നീ ദേവതകളുടെ പുന:പ്രതിഷ്ഠയും നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഹസ്രകലശചടങ്ങുകള്‍ നാളെ വൈകുന്നേരം ആചാര്യവരണത്തോടെ ആരംഭിക്കും. തുടര്‍ന്ന് എല്ലാ ദിവസവും രാവിലെ ഗണപതിഹോമം,ഭഗവതിസേവ,പുരാണപാരായണം എന്നീ ചടങ്ങുകളോടെ ആരംഭിച്ച് വിവിധങ്ങളായ ക്ഷേത്ര ചടങ്ങുകളും വൈകീട്ട് ദീപാരാധന,അത്താഴപൂജ എന്നിവയ്ക്ക് ശേഷം ക്ഷേത്ര സംബന്ധിയായ കാര്യങ്ങളെ സംബന്ധിച്ച് പ്രഭാഷണങ്ങളും നടക്കും. ഡോ:കാരുമാത്ര വിജയന്‍,എ.രാധാകൃഷ്ണന്‍,ശിവജിത്ത് സ്വാമികള്‍,ഡോ:എന്‍.ബി.നടേശന്‍,വിവേക് മാസ്റ്റര്‍,സി.എസ്.കണ്ണന്‍ ഗുരുപദം തുടങ്ങിയവരാണ് പ്രഭാഷകര്‍.

ഒമ്പതാം ദിവസം രാവിലെ 6.21 നും 6.44നും മദ്ധ്യേ അഷ്ടബന്ധന്യാസവും ഉപദേവതാ പ്രതിഷ്ഠയും ബ്രഹ്മകലശാഭിഷേകവും നടത്തി മംഗളപൂജയോടെ നവീകരണ കലശം സമാപിക്കും.ക്ഷേത്രം തന്ത്രി ഡോ:കാരുമാത്ര വിജയന്‍,മേല്‍ശാന്തി വി.പി.ജയലാല്‍,കീഴ്ശാന്തി അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കാര്‍മ്മികര്‍ നവീകരണ കലശചടങ്ങുകളില്‍ കാര്‍മ്മികത്വം വഹിക്കും. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് ശ്രീധരന്‍ കളരിക്കല്‍,സെക്രട്ടറി ദേവദാസ് പുതുക്കാടി,അംഗം സുനില്‍കുമാര്‍ കൈമാപ്പറമ്പില്‍ എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!