Breaking News

പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌ക്കൂള്‍ വാര്‍ഷികം ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേയ്റ്റ് മാനേജര്‍ ഫാ. ജോസ് അരിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌ക്കൂള്‍ വാര്‍ഷികം ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേയ്റ്റ് മാനേജര്‍ ഫാ. ജോസ് അരിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌ക്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃമാതൃസംഗമദിനവും ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേയ്റ്റ് മാനേജര്‍ ഫാ. ജോസ് അരിക്കാട്ട് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. പോളി പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രനില ഗിരീശനും വാര്‍ഡ് മെമ്പര്‍ ലത ഷാജുവും ചേര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക കെ.എല്‍. ലിസി, അസി. വികാരി ഫാ. കോളിന്‍ ആട്ടോക്കാരന്‍, പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍, എം.പി.ടി.എ. പ്രസിഡന്റ് സിന്ധു കെ. ഷാബു, അധ്യാപക പ്രതിനിധി പി.എ. ലില്ലി, ഒ.എസ്.എ. പ്രസിഡന്റ് കെ.ഒ. വര്‍ഗ്ഗീസ്, പള്ളി ട്രസ്റ്റി വര്‍ഗ്ഗീസ് കണ്ണൂക്കാടന്‍, സ്‌കൂള്‍ കമ്മറ്റി കണ്‍വീനര്‍ സി.വി. ആന്റു, പ്രോഗ്രാം കണ്‍വീനര്‍ ഗ്ലോമി കെ. ചാക്കോ, സിവില്‍ സര്‍വ്വീസ് ജേതാവും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ കിരണ്‍ ടി.എ., സ്‌കൂള്‍ ലീഡര്‍ മരിയ ബെന്നി എന്നിവര്‍ സംസാരിച്ചു. ശേഷം വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികള്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!