കൊടകര : കൊടകര സെന്റ് ജോസ്ഫ്സ് ഫൊറോന ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാള് മെയ് 3 ന് നടത്തുന്നതിന്റെ ഭാഗമായി 101 അംഗ തിരുനാള്‍ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍, അസി. വികാരി. ഫാ. റോബി താളിപറമ്പില്‍, ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുമായ വിനയ് ഏറ്റുമാനൂക്കാരന്‍, കൈക്കാരന്മാരായ ജോസ് വടക്കേത്തല, ജോസ് കോച്ചേക്കാടന്‍, ജോയിന്റ് കണ്‍വീനര്‍ ബാബു കൊട്ടേക്കാട്ടുക്കാരന്, സെക്രട്ടറി ജോര്‍ജ്ജ് മംഗലന്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഈ വര്‍ഷം 25000 (ഇരുപത്തയ്യായിരം) പേര്‍ക്കാണ് ഊട്ട് നേര്‍ച്ച ഒരുക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.