Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

കൊടകര:മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 201516 വര്‍ഷത്തെ സമ്പൂര്‍ണ്ണബജറ്റിന് ഭരണ സമിതി യോഗം അംഗീകാരം നല്‍കി. 178137372/  രൂപ വരവും 169022270/ രൂപ ചെലവും
9115102/ രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കു ബജറ്റ് പഞ്ചായത്ത് വൈസ് പ്രിസിടെന്റ്‌റ്  സി.കെ .ഗോപിനാഥന്‍ ആവതരിപ്പിച്ചു.

കാര്‍ഷിക മേഖലയില്‍ നെല്ല്  , ജാതി , കദളി വാഴ ,തെങ്ങ് ,ജൈവകൃഷി, തൊഴില്‍ സേനയ്ക്ക് കൊയ്ത്തുയന്ത്രം എന്നിവയ്ക്ക് 86 ലക്ഷം രൂപയും , ക്രോസ്ബാറുകളുടെ നവീകരണത്തിന് എം എല്‍.എ , എം.പി ഫണ്ട് ലഭ്യമാക്കുതിനും സാമൂഹ്യക്ഷേമ മേഖലയില്‍  വനിത, ശിശു വയോജനക്ഷേമം പദ്ധതികള്‍ക്ക്  8900600/ രൂപയും പട്ടികജാതി  പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 2046200/ രൂപയും ഊര്‍ജ്ജമേഖലയ്ക്ക്  1350000/ രൂപയും പശ്ചാത്തലമേഖലയില്‍  റോഡ് പാലം നിര്‍മ്മാണത്തിനും റോഡുകളുടെ പുനരുദ്ധാണത്തിനു വേണ്ടി 27795600/ രൂപയും വകയിരുത്തിയിട്ടുണ്ട്.

കൂടാതെ , കോടാലി ടാക്‌സിസ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മാണത്തിന് വായ്പ എടുക്കുതിനും ബജറ്റില്‍  നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. ബിന്ദുശിവദാസന്റെ അദ്ധ്യക്ഷതയില്‍  യോഗം ചേര്‍ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!