Breaking News

നമ്മുടെ കൊടകര കോമിനു രണ്ടു വായസ്സ് കഴിയുമ്പോള്‍ 10 ലക്ഷത്തിലധികം ഹിറ്റുകള്‍

nammudekodakaraകൊടകര: കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടലായ നമ്മുടെ കൊടകര ഡോട്ട് കോമിനു ഇന്ന് രണ്ടു വയസ്സു തികയുന്നു. കൊടകരയുടെ ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ, സേവന, വിദ്യാഭ്യാസ മേഖലകളിലെ ചലനങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ രണ്ടു വര്‍ഷത്തില്‍ നമ്മുടെ കൊടകര ഡോട്ട് കോമിനു കഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് 10 ലക്ഷത്തിലധികം വരുന്ന ഹിറ്റുകള്‍.

NAMMUDEKODAKARAകൊടകരക്കാര്‍ക്കെന്ന പോലെതന്നെ പ്രവാസികള്‍ക്കും പ്രാദേശിക വിശേഷങ്ങള്‍ അറിയാനുള്ള ഒരു മീഡിയയായി മാറി നമ്മുടെ കൊടകര ഡോട്ട് കോം. ദിവസേനെ രണ്ടായിരത്തോളം ഹിറ്റുകള്‍ ആണ് നമ്മുടെ കൊടകര ഡോട്ട് കോമിനു ലഭിക്കുന്നത്.

കൊടകര ഷഷ്ടി, പെരുവനം പൂരം , ആറാട്ടുപുഴ പൂരം, ഉത്രാളിക്കാവ് പൂരം, പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം എന്നീ ഉത്സവങ്ങള്‍ ആയിരക്കണക്കിന് പ്രേക്ഷകരാണ് നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ തത്സമയം വീക്ഷിച്ചത്. പരസ്യങ്ങളില്‍ നിന്നും കിട്ടുന്ന ചെറിയ വരുമാനമുപയോഗിച്ച് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും നമ്മുടെ സ്വന്തം വെബ് സൈറ്റിന് സാധിച്ചു.

http://www.dreamstime.com/royalty-free-stock-image-abstract-frame-image2033656പ്രാദേശിക ചര്‍ച്ചകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കഴിഞ്ഞ മാസം തുടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വെറും രണ്ടു ദിവസം കൊണ്ട് നിറഞ്ഞു. ഇപ്പോള്‍ വരുന്ന അപേക്ഷകള്‍ വേറ്റിങ് ലിസ്റ്റിലാണ്. കൊടകരയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുന്ന നമ്മുടെ കൊടകര ഫേസ് ബുക്ക് പേജിനു ഇപ്പോള്‍ അയ്യായിരത്തോളം ലൈക് ആയിട്ടുണ്ട്.

കൊടകര വിശേഷങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമുമായി പങ്കുവയ്ക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് കൊടകര ഉണ്ണിയേട്ടന് ഒരായിരം നന്ദി രേഖപ്പെടുതുന്നു. ഇത് ഒരു പൊതുജനപങ്കാളിത്ത ഉദ്യമമാണ് ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ കൊടകര ഡോട്ട് കോമിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാവിധ പ്രചോദനങ്ങളും നല്കിയ ഏവര്ക്കും നന്ദി.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കേണ്ട വിലാസം
Email: [email protected]
Phone :8943102214
online

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!