കൊടകര : ഡോണ്‍ ബോസ്‌ക്കോ സ്‌കൂളില്‍ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കൊടകര ഫൊറോന പള്ളി വികാരി ഫാ. തോമസ് ആലുക്ക വൃക്ഷത്തൈ വിതരണം ചെയ്തും നട്ടും ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണംമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ്സ് സി. ജ്യോതി, സി. മെറീന എന്നിവര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. പരിസ്ഥിതി ദിന റാലി നടത്തി. അശ്വതി എം., കൃഷ്ണപ്രിയ പി.കെ., രാജേശ്വരി എം, നവ്യ വര്‍ഗ്ഗീസ് എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശവും കവിതാലാപനവും നടത്തി ഈ ദിനം ആഹ്ലാദഭരിതമാക്കി.
കൊടകര : സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കൊടകരയില്‍ ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ ആചരിച്ചു. വിദ്യാലയസമിതി പ്രസിഡണ്ട് ശ്രീ. ടി. എം കൃഷ്ണന്‍കുട്ടി ദീപപ്രജ്വാലനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വിവേകാനന്ദ ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീ. എ. ജി ബാബു അധ്യക്ഷനായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മലയാളശ്രീ അവാര്‍ഡ് ജേതാവ് ശ്രീ. വേണു അനിരുദ്ധന്‍ നിര്‍വ്വഹിച്ചു.
അതിനുശേഷം വിദ്യാലയ പരിസരങ്ങളില്‍ നക്ഷത്ര വൃക്ഷങ്ങളും മറ്റ് ഔഷധ വൃക്ഷങ്ങളും നടുന്ന പരിപാടിയിലും അദ്ദേഹം സംബന്ധിച്ചു. വിദ്യാലയത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ. പി ജി ദിലീപ് , വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ശ്രീ. ടി സി സേതുമാധവന്‍ , വിവേകാനന്ദ ട്രസ്റ്റ് ഡയറക്ടര്‍ ശ്രീ പി പി രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊടകര : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അപ്പോളോ ടയേഴ്‌സ് കമ്പനി ഗേറ്റില്‍ എ.റ്റി.സി.ഡബ്യു.യു. (ഐ.എന്‍.ടി.യു.സി) യുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണവും നടീലും നടത്തി. യൂണിയന്‍ സെക്രട്ടറി സിജൊ കെ.ജെ., ജോയിന്റ് സെക്രട്ടറി വിജയന്‍ കുന്നത്ത്, യൂണിറ്റ് ഹെഡ് ജോര്‍ജ്ജ് ഉമ്മന്‍, പ്രസിഡന്റ് കെ.എ. ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊടകര : പ്രകൃതിക്കായ് ഒരു ദിനം എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും പ്രവര്തിച്ചുകൊണ്ടും കൃഷ്ണവിലാസ് യു.പി.സ്‌കൂള്‍ മനക്കുലങ്ങരയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. മുദ്രാഗീതങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡും ബാഡ്ജും അണിഞ്ഞ് പരിസ്ഥിതി റാലി നടത്തി.
കൊച്ചു കുരുന്നുകളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്തുന്നതിനായി സമീപത്തുള്ള അങ്ങനവടികളില്‍ വൃക്ഷതൈയും ഇരിക്കാനുള്ള കസേരയും വിതരണം ചെയ്തു. വിദ്യാലയത്തില്‍ ഹെഡ് മാസ്റ്റര്‍ കെ.പി വേണുഗോപാല്‍ വൃക്ഷത്തൈ നാട്ടു ദിനം ആഘോഷിച്ചു.
കൊടകര : ലൂര്‍ദുപുരം സര്‍ക്കാര്‍ യു പി സ്‌ക്കൂളില്‍ പരിസ്ഥിതി ദിനാചരണം ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖലാ പ്രസിഡണ്ട് പി കെ അജയകുമാര്‍ ഉത്ഘാടനം ചെയ്തു .ഷൈനി ജോസ് അദ്യക്ഷത വഹിച്ചു .എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക്‌കെ പി രമണി ട്രോഫികള്‍ സമ്മാനിച്ചു .ജിസ്‌ന ടി എസ് ആരതി എം ഡി ,ജില്‍ന സാജന്‍ ,ജീസ് വര്‍ഗീസ് ,സുജിത് കെ എസ് ,അമല്‍ പി ഇ എന്നിവര്‍ സംസാരിച്ചു .ഒ ആര്‍ നാരായണന്‍ കുട്ടി സ്വാഗതവും പി ശിവദാസന്‍ നന്ദിയും പറഞ്ഞു .പരിസ്ഥിതി ദിന ഘോഷയാത്ര നടത്തി

കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍ ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍ വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.എല്‍. ലിസി ടീച്ചര്‍, കെ.എസ്. ഗിരീശന്‍, നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും അണിനിരന്ന പരിസ്ഥിതി റാലി സംഘടിപ്പിക്കപ്പെട്ടു. പ്ലാന്‍ അറ്റ് എല്‍ത്ത് എന്ന സംഘടനയുടെ പ്രവര്‍ത്തക വൃന്ദ ഭൂമിയെ രക്ഷിക്കൂ എന്ന ആശയം നല്‍കുന്ന തരത്തില്‍ ബോധവത്ക്കരണക്ലാസ് കുട്ടികള്‍ക്കായി നല്‍കി. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്വിസ് നടത്തപ്പെട്ടു.
കോടാലി : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കോടാലി ഗവ. എല്‍.പി.സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ ഔഷധച്ചെടി നട്ടു. പരിസ്ഥിതി പ്രവര്‍ത്തകനും പാമ്പ്പ രിശീലകനുമായ സേവ്യര്‍ എല്‍ത്തുരുത്ത് വിവിധയിനം പാമ്പുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.തുടര്‍ന്ന് പരിസ്ഥിതി ബോധവത്കരണക്ലാസ്സും ഉണ്ടായിരുന്നു. ഹെഡ്മാസ്റ്റര്‍ ജോസ് മാത്യു, പി.ടി.എ.പ്രസിഡന്റ് എം.എന്‍.സുധി തുടങ്ങിയവര്‍ സംസാരിച്ചു.

കൊടകര : സെവന്‍ ബില്ല്യണ്‍ ഡ്രീംസ്, വണ്‍ പ്ലാന്റ്, കണ്‍സ്യൂം വിത്ത് കെയര്‍ എന്ന ലോകപരിസ്ഥിതിദിനസന്ദേശം ഉള്‍കൊണ്ടുകൊണ്ട് ഹൈടെക്ക് ജനത യു.പി. സ്‌കൂള്‍ പന്തല്ലൂരില്‍ പരിസ്ഥിതി ദിനം കൊണ്ടാടി. സ്‌കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. കുട്ടികള്‍ പരിസ്ഥിതി കവിതകള്‍ ആലപിച്ചു. ”മരം ഒരു വരം തന്നെ” എന്ന ഒരു സ്‌കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ എ.കെ. പ്രഭാകരന്‍ വൃക്ഷത്തൈ നട്ട് ”എന്റെ വീട്ടിലും അയല്‍വീട്ടിലും ഒരു മരം” എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍, പി.ടി.എ. അംഗം പ്രതീഷ് കാരയില്‍, മുന്‍ ഹെഡ്മിസ്ട്രസ്സ് ജാസ്മിന്‍ ടീച്ചര്‍ തുടങ്ങിയവരും വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉള്‍ക്കൊള്ളുന്നതിനായി പരിസ്ഥിതിദിന റാലി നടത്തി. വിദ്യാലയത്തിന്റെ അയല്‍വീടുകളിലും കലാസമിതിയിലും വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ. അംഗങ്ങളും ചേര്‍ന്ന് പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് അനില ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
കൊടകര : കനകമല വൃന്ദാരാണ്യം അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തില്‍ ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് നക്ഷത്രവനങ്ങളും മറ്റുപല വൃക്ഷങ്ങളുടെയും നടീല്‍ ഉദ്ഘാടനം ചാലക്കുടി ഡി.എഫ്.ഒ. സുനില്‍ ഫാമിഡി നിര്‍വ്വഹിച്ചു. ഐ.എസ്.കെ. ജനറല്‍ സെക്രട്ടറി എം.പി. സുബ്രഹ്മണ്യശര്‍മ്മ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി റിട്ട. മേജര്‍ ലാല്‍കൃഷ്ണ, ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.സി. ശെല്‍വന്‍, സെക്രട്ടറി എന്‍.പി. ശിവന്‍ എന്നിവര്‍ സംബന്ധിച്ചു. പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നേതൃത്വം നല്‍കി.