കൊടകര : നന്തിക്കര ഗവ. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളുടെ മെറിറ്റ് ഡേ എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് സമ്മാനദാനം നിര്‍വ്വഹിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് ക്ലബുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.പി.സി. നാലാം ബാച്ചിന്റെ ഉദ്ഘാടനം ചാലക്കുടി ഡി.വൈ.എസ്.പി. കെ.കെ. രവീന്ദ്രന് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ റൂറല്‍ ഡി.വൈ.എസ്.പി. സി.ആര്. സേവ്യര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശശികല നാരായണന്, ജെസി ജോയ്, എ.എസ്.എ.പി. പ്രോഗ്രാം മാനേജര്‍ ആര്.എസ്. ശ്രീദേവി, പ്രിന്‍സിപ്പല്‍മാരായ ഷാലിന്‍ ചന്ദ്ര, കെ.ആര്. അജിത, ഹെഡ്മിസ്ട്രസ്സ് എ. ദേവയാനിക്കുട്ടി, സീനിയര്‍ അസിസ്റ്റന്റ് ടെസ്സി പി.പി., പി.ടി.എ. പ്രസിഡന്റ് സി.ആര്. ബാബു, എസ്.എം.സി. ചെയര്മാന് എം.ആര്. ഭാസ്ക്കരന്‍, ഷിബു സി. ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.