Breaking News

സാമൂഹ്യക്ഷേമ സഹകരണസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു

KDA Samuhya Kshema Vakuppuകൊടകര : ചാലക്കുടി – മുകുന്ദപുരം താലൂക്ക് സാമൂഹ്യ-ക്ഷേമ സഹകരണസംഘത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം കൊടകര എസ്.എന്‍. ട്രസ്റ്റ് ഹാളില്‍ ടി.എ. രാജന്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടത്തി. സംഘം പ്രസിഡണ്ടായി ടി.എ. രാജന്‍ ബാബുവിനെയും വൈസ് പ്രസിഡന്റായി വി.സി. പ്രഭാകരനേയും ഡയറക്ടര്‍മാരായി അഡ്വ. രാകേശ് കൃഷ്ണന്‍, എം.എ. സുകുമാരന്‍, രഞ്ജു കാഞ്ഞിരക്കാട്ടില്‍, ഡോ. ടി.ജി. ഉണ്ണികൃഷ്ണന്‍, ഇന്ദിര ബാലന്‍, അജിത അരവിന്ദ്, ഷീബ ലോകാനന്ദന്‍, കെ.പി. കൃഷ്ണന്‍, സതീഷ് കരിംപറമ്പില്‍, സുകുമാരന്‍ മുടിലിക്കുളം, മധു കാവേരി എന്നിവരെയും തിരഞ്ഞെടുത്തു. സേതു കനകമാളിക, ബോംബെ സുധാകരന്‍, എന്‍.കെ. വിജയരത്‌നന്‍, വി.വി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ വിലാസിനി വരണാധികാരിയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!