കൊടകര : എ.എല്‍.പി.സ്‌ക്കൂള്‍ ആലത്തൂരില്‍ യോഗാദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗപ്രദര്‍ശനം നടന്നു. സൂര്യനമസ്‌ക്കാരം, ധനുരാസനം, ശവാസനം എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. 15 ദിവസത്തെ തുടര്‍ച്ചയായ പരിശീലനത്തിനുശേഷമാണ് കുട്ടികള്‍ യോഗപ്രദര്‍ശനം നടത്തിയത്.
”യോഗയും പഠനവും” എന്ന വിഷയത്തില്‍ എ.എം. ഇന്ദിര, എന്‍.എസ്. സന്തോഷ് ബാബു എന്നിവര്‍ ക്ലാസ്സ് നയിച്ചു. സി.ജി. അനൂപ്, ദിവ്യ രവി എന്നിവര്‍ സംസാരിച്ചു.