Breaking News

മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ബിജെ.പി.സത്യാഗ്രഹം നടത്തി

bjpമറ്റത്തൂര്‍ : ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടെയും കുറവ് മൂലം രോഗികള്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 9 ഡോക്ടര്‍മാരുടെ സേവനം വേണ്ടിടത്ത് കേവലം അഞ്ചു ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.

ഇതില്‍ രണ്ടു പേര്‍ ഈ ആശുപത്രിക്ക് കീഴിലുള്ള മറ്റ് ആരോഗ്യകേന്ദ്രങ്ങളിലേക്ക് പോകുന്നത് പതിവാകയാല്‍ ഫലത്തില്‍ 3 ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഇതില്‍ ആരെങ്കിലും ലീവെടുത്താല്‍ രോഗികള്‍ വലഞ്ഞതു തന്നെ. രാത്രി കാലങ്ങളില്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ക്ക് പോലും ചികിത്സ നിക്ഷേധിക്കപ്പെടുന്നതായി പരാതിയുണ്ട്.കിടത്തി ചികിത്സയും വളരെ വിരളമായേ നടക്കുന്നുള്ളൂ.

ഈ വക പ്രസ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രി പടിക്കല്‍ ഏകദിന സത്യാഗ്രഹസമരം നടത്തി.ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് പി.കെ.ബാബു പരിപാടി ഉല്‍ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ശ്രീധരന്‍ കളരിക്കല്‍,അഡ്വ;പി.ജി.ജയന്‍,കെ.നന്ദകുമാര്‍,ക.കൃഷ്ണകുമാര്‍,പി.ബി.ബിനോയ്,ചന്ദ്രന്‍ വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!