
ആലത്തൂര്‍ : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയവും മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി ആലത്തൂര്‍ വിദ്യാലയത്തിലെ എല്ലാ കുട്ടികള്‍ക്കും ഗ്രോ ബാഗ് വിതരണം നടത്തി. പി.ടി.എ., എം.പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ ഓരോ കുട്ടിയും തന്റെ ഗ്രോ ബാഗിലെ ചെടി വളര്‍ത്തി സംരക്ഷിക്കണം.
ഇത് കാര്‍ഷിക സംസ്‌കാരവും കൃത്യതയോടെയുള്ള കൃഷി പരിശീലനവൂം കുട്ടികള്‍ക്ക് നല്‍കുന്നു. വിദ്യാലയത്തിന് ആവശ്യമായ പച്ചക്കറി ഇതുവഴി ഉല്പാദിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഗ്രോ ബാഗ് വിതരണ ചടങ്ങ് പ്രൊഫ. എം. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എ. വിലാസിനി, പി.കെ. ജയ, കെ.എം. ജോണ്‍സന്‍, കെ.കെ. സുജിത, പി.കെ. പ്രേമലത, കെ.ബി. ആല്‍ബിന്‍ എന്നിവര്‍ സംസാരിച്ചു.
GOOD