കൊടകര : കൊടുങ്ങല്ലൂര്‍ കോരു ആശാന്‍ സ്മാരക വൈദിക സംഘം ആല തിലകന്‍ തന്ത്രികളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ‘താന്ത്രിക തിലകം’ പുരസ്‌കാരത്തിന് ഡോ. ഒ.വി. ഷിബു ഗുരുപദം അര്‍ഹനായി. 9 ന് തിലകന്‍ തന്ത്രികളുടെ തൃതീയ ശ്രാദ്ധാചരണത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം.എസ്. ജയ പുരസ്‌കാരം സമ്മാനിക്കും.
‘തന്ത്രശാസ്ത്രത്തിന്റെ അനന്തസാധ്യതകള്‍’ എന്ന പ്രബന്ധം രചിച്ചതാണ് ഡോ. ഒ.വി. ഷിബുവിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഡോ. കാരുമാത്ര വിജയന്‍ തന്ത്രികള്‍ നേതൃത്വം നല്‍കുന്ന ഗുരുപദം താന്ത്രിക വൈദികവിദ്യാപീഠത്തിലെ അന്തേവാസിയാണ് ഷിബു. കൊടകര വട്ടേക്കാട് ഒരുപ്പാക്ക വീട്ടില്‍ പരേതനായ വാസുവിന്റെയും രമണിയുടെയും മകനായ ഡോ. ഒ.വി. ഷിബു 2013 ല്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘ശ്രീ നാരായണ ഗുരുദേവ കൃതികളിലെ ഭക്തി പ്രഭാവം’ എന്ന വിഷയത്തില്‍ പി.എച്ച്.ഡി. നേടിയിട്ടുണ്ട്.