Breaking News

കാത്തലിക് കോണ്‍ഗ്രസ്സിന്റെ മോചനയാത്രക്ക് സ്വീകരണം നല്‍കി

Sweekaranamകൊടകര : കാത്തലിക് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടത്തുന്ന മോചനയാത്രക്ക് കൊടകര സെന്റ് ജോസ്ഫ്‌സ് ഫൊറോന ദേവാലയത്തില്‍ സ്വീകരണം നല്‍കി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ. ജോബി പോഴോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ അഡ്വ. ബിജു പറയനിലത്തെ മാലയിട്ട് സ്വീകരിച്ചു. ജനറല്‍ കണ്‍വീനര്‍ തോമാസ് കല്ലേലി, ഇടവക നടത്തുകൈക്കാരന്‍ തോമസ് ചിരണയ്ക്കല്‍, രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട്, രൂപത ട്രഷറര്‍ വി.എം. ലോനപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!