Breaking News

കാരുണ്യ ചികിത്സാസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

KDA Farmers Sahakarana Bankകൊടകര : ഫാര്‍മേഴ്‌സ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാങ്കിന്റെ പുതിയ പദ്ധതിയായ മെമ്പര്‍മാരില്‍ ക്യാന്‍സര്‍, കിഡ്‌നിരോഗം, ഹൃദ്രോഗം, ട്യൂമര്‍ തുടങ്ങിയ ഗുരുതര രോഗം ബാധിച്ചവര്‍ക്കുള്ള കാരുണ്യ ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍വ്വഹിച്ചു.

മെമ്പര്‍മാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. വിതരണം ചെയ്തു. ബാങ്കില്‍ 33 വര്‍ഷം സേവനം പൂര്‍ത്തിയാക്കി റിട്ടയര്‍ ചെയ്യുന്ന മാനേജര്‍ ടി.ടി. അല്‍ഫോന്‍സയ്ക്കുള്ള ഉപഹാരസമര്‍പ്പണം മുകുന്ദപുരം സഹകരണ അസി. രജിസ്ട്രാര്‍ സി.സി. ഗീവര്‍ നിര്‍വ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് എ.സി. വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍ ലത നാരായണന്‍ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, ജില്ല പഞ്ചായത്ത് മെമ്പര്‍ അജിത രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.എ. രാമകൃഷ്ണന്‍, പ്രനില ഗിരീശന്‍, ബാങ്ക് മുന്‍ പ്രസിഡന്റ് ടി. കൃഷ്ണന്‍കുട്ടി നായര്‍, കെ.എസ്.ഇ.എഫ്. ചാലക്കുടി താലൂക്ക് പ്രസിഡന്റ് എം.കെ. നാരായണന്‍, കെ.സി.ഇ.യു. ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. കുമാരി, ബാങ്ക് ഡയറക്ടര്‍മാരായ പി.ആര്‍. പ്രസാദ്, എം.ഒ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!