Breaking News

ഹിന്ദുഐക്യവേദി കൊടകര പഞ്ചായത്ത് സമിതി പദയാത്ര നടത്തി

കൊടകര : ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഹിന്ദുവഞ്ചനക്കും തുല്യനീതിക്കും അവസരത്തിനും വേണ്ടി ഹിന്ദുഐക്യവേദി കൊടകര പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ. നന്ദകുമാര്‍ നയിച്ച പദയാത്ര ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി എം.വി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.

ഹിന്ദുഐക്യവേദി കൊടകര പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ. നന്ദകുമാര്‍ നയിച്ച പദയാത്ര ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി എം.വി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഹിന്ദുഐക്യവേദി കൊടകര പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ. നന്ദകുമാര്‍ നയിച്ച പദയാത്ര ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി എം.വി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈകീട്ട് നടന്ന സമാപനസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. സത്യവാന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സംഘ്ചാലക് പി.കെ. സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് സംഘടനാസെക്രട്ടറി കെ.ബി. ദിനേശന്‍, ജില്ല സെക്രട്ടറി പി.എന്‍. അശോകന്‍, കെ.പി.എം.എസ്. സംസ്ഥാന സമിതിഅംഗം പി.കെ. സുബ്രന്‍, താലൂക്ക് ജനറല്‍ സെക്രട്ടറി ഇ.പി. പ്രദീപ്, ജില്ല ജനറല്‍ സെക്രട്ടറി എം.വി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. പദയാത്രക്ക് കൊടകര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം. സുനില്‍കുമാര്‍, സെക്രട്ടറി എം.എന്‍. അജയന്‍, താലൂക്ക് കാര്യവാഹ് പി. ജിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!