Breaking News

ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍ അങ്കണവാടിയും സാംസ്‌കാരിക നിലയവും ഉദ്ഘാടനം ചെയ്തു

sasthampoorvvamവെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര ആനപ്പാന്തം ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അങ്കണവാടി കെട്ടിടം, സാംസ്‌കാരിക നിലയം, ശ്മശാനത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം, മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വ്വഹിച്ചു. പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ഒരു കോടി രൂപ വിനിയോഗിച്ചായിരുന്നു നിര്‍മ്മാണം.

മറ്റത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അദ്ധ്യക്ഷയായി. പട്ടികജാതി വികസന വകുപ്പ് പ്രൊജക്റ്റ് ലീഡര്‍ എം. അരുണഗിരി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ജോണി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷിനി സന്തോഷ്, ഷീല തിലകന്‍, പട്ടികവര്‍ഗ്ഗ വകുപ്പ് സെക്ടറല്‍ ഓഫീസര്‍ വി.കെ. സുരേഷ്‌കുമാര്‍, മണ്ണ്-ജല സംരക്ഷണ സമിതി ഓഫീസര്‍ മറിയാമ്മ, കെ. ജോര്‍ജ്ജ്, പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി.പി. ശ്രീകുമാര്‍, ടി.എം. ചന്ദ്രന്‍, ശ്രീധരന്‍ കളരിക്കല്‍, തിലകമണി, റെന്നി വര്‍ഗീസ്, ഊരുമൂപ്പന്‍ നടരാജന്‍, ചാലക്കുടി ഡി.ടി.ഒ. കെ.എസ്. രേഖ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!