നെല്ലായി : നെല്ലായി സെന്റ് മേരീസ് പള്ളിയില്‍ മതബോധനദിനത്തോടനുബന്ധിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് 40 പേര്‍ മുടി ദാനം നല്‍കി. വികാരി ഫാ. ബെന്നി കരുമാലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു.
അമല ക്യാന്‍സര്‍ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ മുഖ്യാതിഥിയായിരുന്നു. എം.ഒ. ജോണ്‍ മാസ്റ്റര്‍, മദര്‍ സിസ്റ്റര്‍ ഷൈജി, ജോസ് ജെ കാളന്‍ മാസ്റ്റര്‍, ബ്രദര്‍ സീജന്‍ ചക്കാലയ്ക്കല്‍, ട്രസ്റ്റിമാരായ പൗലോസ് പുതുശ്ശേരി, ആന്റോ ചിറ്റിലപ്പിള്ളി, ജോര്‍ജ്ജ് കൈപ്പിള്ളിപറമ്പില്‍, മതബോധന അദ്ധ്യാപകരായ ആല്‍ബി മഞ്ഞളി, ലിയ ഐനിക്കല്‍, കമ്മിറ്റി അംഗം ജോസീന്റോ കാളന്‍, പി.ടി.എ. പ്രസിഡന്റ് ജോര്‍ജ്ജ് മഞ്ഞളി, വിദ്യാര്‍ത്ഥി പ്രതിനിധി ജോണ്‍സ് ഡേവീസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.