Breaking News

കാവ്യാമാധവനെതിരെ നിയമനടപടിവേണം: ഉപഭോക്തൃസമിതി

കൊടകര :’ കറിപ്പൊടികളില്‍ മായം ചേര്‍ത്ത് വിപണനത്തിനെത്തിക്കുന്ന നിറപറ ഗ്രൂപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ച നടി കാവ്യമാധവനെതിരെ നിയമനടപടിസ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ ടി.വി. അനുപമയെ തല്‍സ്ഥാനത്തുനിന്നും മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നും കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ആവശ്യപ്പെട്ടു.

നിറപറയുടെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയിലാണ് മായം കണ്ടെത്തിയത്. വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് കാവ്യമാധവന്‍ നിറപറയുടെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും സമിതി യോഗത്തില്‍ അഭിപ്രായമ ുണ്ടായി.ഭാരവാഹികളായ പുഷ്പാകരന്‍ തോട്ടുപുറം, പാലി ഉപ്പുപറമ്പില്‍, പോള്‍സണ്‍ ആലപ്പാട്ട്, ബാബു ഐസക് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!